Friday, December 30, 2011

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മാറിയാലും ഇത്തരം കാഴ്ചകള്‍ നമുക്ക് ചുറ്റും ഉണ്ടാകും.ഇവര്‍ക്കെന്തു പുതുവര്‍ഷം.ഇവരുടെ ചിന്ത ഒന്ന് മാത്രം ഒരു നേരത്തെ ആഹാരം......................
                      

Thursday, December 29, 2011

                      സദ്ദാം ഇല്ലാത്ത ഇറാഖിനു അഞ്ചു വയസ്സ് ...........
അണുവായുധം തിരയുന്നതിന്റെ പേരില്‍ ഒരു രാജ്യം ആക്രമിച്ചു അവിടുത്തെ ഭരണാധികാരിയെ തൂക്കിലേറ്റിയിട്ട് ഇന്ന് അഞ്ചു വര്ഷം തികയുന്നു.ഇറാഖില്‍ ആണവായുധശേഖരം ഇല്ലായിരുന്നു എന്ന് ലോകപോലിസ് ആയ അമേരിക്ക പിന്നീട് സമ്മതിച്ചു.പിന്നെ എന്തിന്റെ പേരിലാണ് ആ രാജ്യത്തെ ആക്രമിച്ചത് ?സദ്ദാം ഹുസൈന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നില്ല.പക്ഷേ സദ്ദാമിനു കീഴില്‍ ഉണ്ടായിരുന്ന  മതേതര ഇറാഖിനു പകരം അമേരിക്ക ബാക്കി വെച്ചത് എന്താണ് ?പരസ്പരം പോരടിക്കുന്ന ഗോത്രങ്ങളുടെ ഭൂമികയാണിന്നു ഇറാഖ് .ഈ വര്‍ഷാവസാനം അവസാന അമേരിക്കന്‍ ഭടനും ഇറാഖ് വിട്ടു.അവസാനം ബാക്കിയാകുന്നത് അധിനിവേശം തകര്‍ത്ത ഒരു രാജ്യവും ജനതയും മാത്രം ...................

Thursday, December 8, 2011

ദൈവത്തിന്റെ വിക്രിതികള്‍ ....................
    "അമ്മ" എന്ന സങ്കല്പം ഏറ്റവും പവിത്രമാണ് .സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ മൂര്‍ത്തിഭാവം "അമ്മ"യാണ് .അത്തരത്തില്‍ "അമ്മ"നമുക്ക് ദൈവം തന്നെയാണ് .ആ ഭാവത്തിന്റെ പ്രതീകമാണ്‌ ഭക്തരെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് മാതൃവാത്സല്യം പ്രകടിപ്പിക്കുന്ന മാതാ അമൃതാനന്ദമയി.സുനാമി പുനരധിവാസത്തിലും ആതുര ശിശ്രൂഷാ രംഗത്തും കോടികള്‍ ചിലവാക്കി ജനങ്ങളെ സഹായിക്കുന്ന "അമ്മ" എല്ലാവര്ക്കും മാതൃകയാണ് .(ആഴിയോളം ഉള്ളപ്പോള്‍ നാഴിയില്‍ നല്‍കുന്നതിന്റെ ഔചിത്യം ഇവിടെ ചോദ്യം ചെയ്യുന്നില്ല ).പക്ഷേ അവകാശങ്ങള്‍ ചോദിക്കുന്ന മക്കളെ ഗുണ്ടകളെക്കൊണ്ട്  നേരിടുന്നതും മുറികളില്‍ പൂട്ടിയിടുന്നതും മാതൃത്വത്തിന്റെ ഏതു ഭാവമാണ് .
                  അതോ "അമ്മേ"(ദൈവമേ) നീ ഇതൊന്നും അറിയുന്നില്ലേ ...............??????

Wednesday, December 7, 2011

മതകേന്ദ്രങ്ങളിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു............
      തെരുവുകളിലും പൊതുസ്ഥലങ്ങളിലും മാത്രമല്ല മതകേന്ദ്രങ്ങളിലും പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.പാലക്കാട് അട്ടപ്പാടി മദ്രാസയിലെ 42 -ഓളം പെണ്‍കുട്ടികളെയാണ് പ്രിന്‍സിപ്പല്‍   ലൈംഗികമായി പീഡിപ്പിച്ചത് .സമൂഹത്തില്‍ ഒരിടത്തും സുരക്ഷ ഇല്ലാത്ത വിഭാഗമായി സ്ത്രീകള്‍ മാറുന്നു.സൈബര്‍ ലോകത്ത് ഓരോ നിമിഷവും നമ്മുടെ സഹോദരിമാരുടെ, അമ്മമാരുടെ വസ്‌ത്രം അഴിക്കുന്നു.തെരുവുകളില്‍ അവര്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നു.ഇതിനെതിരെ പ്രതികരിക്കേണ്ട നാം ഇതൊന്നും കണ്ടിട്ട് കാണാത്തവരായി മുന്നോട്ടുപോകുന്നു.ഇനിയെങ്കിലും നമ്മുടെ സഹോദരിമാര്‍ക്ക് എതിരെ ഇത്തരം അതിക്രമങ്ങള്‍ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ.......

Tuesday, November 29, 2011

അലറി ആര്‍ത്തണയുന്ന തിര തമോഗര്‍ത്തത്തില്‍ അടവെച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകള്‍ ആര്‍ത്തനാദങ്ങള്‍ അശാന്തികള്‍ അവശിഷ്ട മജ്ഞാത മൃത ചിന്തകള്‍ ......
                                                                                                                     -പക(മുരുകന്‍ കാട്ടാക്കട)
ഇരു കൊടുംകാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍ ഇടവേളയണിന്നു മര്‍ത്യജന്മം
തിരയായി തീരത്തശാന്തിയായി തേങ്ങലായി പതയുന്നു പുകയുന്നു പ്രകൃതിപ്പക..
കൂടംകുളം ആണവ നിലയത്തിനെതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ് .തമിഴ്നാട്‌ നിയമസഭ ആണവനിലയത്തിനെതിരെ പ്രമേയം പാസ്സാക്കി.ഈ ജനകീയ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ നിന്നും എത്രയോ ആളുകള്‍ ദിനവും അവിടെ സന്ദര്‍ശിക്കുന്നു.മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭീഷണിയായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ആവശ്യമാണ്.അതിനു സമാനമായി കേരളത്തിലും ശക്തമായ സമരം നടക്കുകയാണു.നാലു ജില്ലകളിലെ നാല്‍പ്പത്തി അഞ്ചു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന് ഭീഷണിയായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ .ഒരു ജനതയുടെ ജീവനും സ്വത്തിനും അപകടമായി നില്‍ക്കുന്ന ഈ വിഷയത്തില്‍ എന്തുകൊണ്ട് തമിഴ്നാട്ടില്‍ നിന്നും ആരും പ്രതികരിക്കുന്നില്ല.കൂടംകുളം വിഷയത്തിന്റെ പേരില്‍ പ്രത്യുപകാരം കംക്ഷിക്കുന്നതല്ല ഇതു.മറിച്ച് ഭാഷയുടെയും പ്രാദേശിക വാദത്തിന്റെയും ഇടുങ്ങിയ ചിന്തകള്‍ ഉപേക്ഷിച്ചു മാനവികതക്കായി പ്രവര്‍ത്തിക്കുക..............
കൂടംകുളം ആണവ നിലയത്തിനെതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ് .തമിഴ്നാട്‌ നിയമസഭ ആണവനിലയത്തിനെതിരെ പ്രമേയം പാസ്സാക്കി.ഈ ജനകീയ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ നിന്നും എത്രയോ ആളുകള്‍ ദിനവും അവിടെ സന്ദര്‍ശിക്കുന്നു.മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭീഷണിയായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ആവശ്യമാണ്.അതിനു സമാനമായി കേരളത്തിലും ശക്തമായ സമരം നടക്കുകയാണു.നാലു ജില്ലകളിലെ നാല്‍പ്പത്തി അഞ്ചു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന് ഭീഷണിയായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ .ഒരു ജനതയുടെ ജീവനും സ്വത്തിനും അപകടമായി നില്‍ക്കുന്ന ഈ വിഷയത്തില്‍ എന്തുകൊണ്ട് തമിഴ്നാട്ടില്‍ നിന്നും ആരും പ്രതികരിക്കുന്നില്ല.കൂടംകുളം വിഷയത്തിന്റെ പേരില്‍ പ്രത്യുപകാരം കംക്ഷിക്കുന്നതല്ല ഇതു.മറിച്ച് ഭാഷയുടെയും പ്രാദേശിക വാദത്തിന്റെയും ഇടുങ്ങിയ ചിന്തകള്‍ ഉപേക്ഷിച്ചു മാനവികതക്കായി പ്രവര്‍ത്തിക്കുക..............

Monday, November 28, 2011

സൂര്യസ്പര്‍ശമുള്ള പകലുകളില്‍ ഇനി നീ ഇല്ല.പകലുകള്‍ നിന്നില്‍ നിന്നും ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു ചന്ദ്രസ്പര്‍ശമുള്ള രാത്രികള്‍ .നിനക്കിനി ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം.ഇന്നത്തെ രാത്രി...രാത്രിയുടെ പതിനേഴാമത്തെ കാറ്റു വീശുമ്പോള്‍ നീ ഈ ഭൂമിയില്‍ നിന്ന് യാത്രയാകും .....ഒരിക്കലും തിരിച്ചു വരവില്ലാത്ത യാത്ര.....................

എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ .................

Friday, November 25, 2011

കൂടെപ്പിറപ്പുകളേ ആദരാഞ്ജലികള്‍ ..............
 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്റെ പ്രിയ സോദരങ്ങളെ ,ഇന്നും നമ്മുടെ രാജ്യം സുരക്ഷിതമല്ല.ഏതു നിമിഷവും ആക്രമണങ്ങള്‍ ഉണ്ടായേക്കാം.നിങ്ങളെപ്പോലെ ആരും ഏപ്പോഴും കൊല്ലപ്പെട്ടെക്കാം.നിങ്ങള്‍ മരിച്ചത് നിങ്ങളുടെ കുറ്റം കൊണ്ടല്ല,ഈ വ്യവസ്ഥിതിയുടെ കുറ്റം കൊണ്ടാണ്.അതിനു ഞങ്ങളും കാരണക്കാരണ്.നിങ്ങളെ കൊന്നവര്‍ ജയിലുകളില്‍ സുരക്ഷിതരാണ്‌ .സുരക്ഷാവീഴ്ച വരുത്തിയവര്‍ ജോലിയില്‍ തുടരുന്നു.നിറതോക്കുധാരിയുടെ മുന്‍പിലേക്ക് ലാത്തിയുമായി ഓടിയ എന്റെ സഹോദരാ നിന്റെ ജീവന്‍ വെച്ച് പലരും അധികാരം നേടി.അവരും നിന്നെ മറന്നു.നിന്നെ നഷ്ട്ടമയ്തു നിന്റെ കുടുംബത്തിനു മാത്രമാണ് .ഇന്നുമാത്രമാണ് ഞാന്‍ നിന്നെക്കുറിച്ചു ആലോചിച്ചത് .അത് മാപ്പ് ചോദിക്കേണ്ട കാര്യമാണെന്ന് തോന്നുന്നില്ല,കാരണം ഇവിടെ എല്ലാവരും ഏപ്പോഴും ഇങ്ങനെയാണ് .................................





Thursday, November 24, 2011

ഡാം 999 ന് തമിഴ്നാട്ടില്‍ നിരോധനം.......
      ആധുനീക ലോകത്തില്‍ വന്‍ ജീവഹാനികള്‍ സംഭവിക്കുന്നതു യുദ്ധങ്ങളിലൂടെയല്ല,  മഹാ ദുരന്തങ്ങളിലൂടെയാണ്.ചെര്‍ണോബിലെയും ഭോപാലിലെയും ആണവ ദുരന്തങ്ങളും ചൈനയിലെ ഡാം തകരലും ഇന്ത്യനേഷ്യയിലെ സുനാമി ആക്രമണവും കവര്‍ന്നെടുത്ത ജീവനുകള്‍ക്ക് കണക്കില്ല.പ്രകൃതിയില്‍ നാം കെട്ടി പടുക്കുന്നതോ കൂട്ടിചേര്‍ക്കുന്നതോ ആയ ഒന്നും ശാശ്വതമല്ല.ഒരുനാള്‍ അതു തകരുകയോ തകര്‍ക്കപ്പെടുകയോ ചെയ്യും.
ഇത്തരത്തില്‍ മാനവരാശിക്ക് ഭീഷണിയായ വസ്തുതകളെ ജനങ്ങളുടെ മുന്‍പില്‍ എത്തിക്കുക എന്നതാണ് സാമൂഹിക പ്രതിബദ്ധതയുള്ള  കലാകാരന്മാരുടെ ദൗത്യം,അല്ലെങ്കില്‍ ലക്‌ഷ്യം.ഡാം 999  എന്ന സിനിമയില്‍ ഒരു ജലസംഭരണി തകരുന്നതിനേയും അതു ജനങ്ങളെ  എങ്ങനെ ബാധിക്കുന്നു എന്നതിനെയും പറ്റി ചര്‍ച്ച ചെയ്യുന്നു.ഈ സിനിമയെയാണ് നിരോധിച്ചിരിക്കുന്നത്.ജനങ്ങളില്‍ ഭീതി ഉളവാക്കും എന്നതാണ് സര്‍ക്കാരിന്റെ വാദം.ഈ വാദം  ശരിയായാല്‍ തന്നെ അതു മുന്നോട്ടു വെക്കുന്ന ലക്‌ഷ്യം നല്ലതല്ലേ?ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് സമൂഹത്തിനു നല്കാന്‍ കഴിയുക എന്നത് എത്രയോ ക്രിയാത്മകമായ പ്രവര്‍ത്തിയാണ് .
ഈ  ചിത്രം പ്രേക്ഷകന്‍ കാണുകയോ കാണാതിരിക്കുകയോ ചെയ്യട്ടെ.പക്ഷെ അധികാരം ഉപയോഗിച്ച് ഒരു കലസ്രിഷ്ട്ടിയെ തടയുക എന്നത് അത്യന്തം ഹീനമായ കൃത്യമാണ്.നല്ല പ്രമേയങ്ങളും സിനിമകളും ഉണ്ടാകുന്ന തമിഴ് സിനിമാലോകം പോലും ഇതിനു കൂട്ട് നില്‍ക്കുന്നു.
ഡാം 999 സിനിമയെ പുകഴ്ത്തി എഴുതുന്നതല്ല ഇതു.ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല,കാണും എന്ന് ഉറപ്പും ഇല്ല.പക്ഷേ കേരളത്തെയും തമിഴ്നാടിനെയും ബാധിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ചു നിര്‍മ്മിച്ച ഒരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത കാട്ടുനീതിയെ ചോദ്യം ചെയ്യുകയാണിവിടെ.......


Saturday, November 19, 2011

കുടിച്ചു, കുടിച്ചു, കുടിച്ചു,
എന്നിട്ടും എന്റെ ദാഹം തീര്‍ന്നില്ല
പിന്നെ ഞാനറിഞ്ഞു ദാഹം എന്റെ
ശരീരത്തിനല്ലായിരുന്നു.............

പ്രിയ സുഹൃത്തുക്കളെ.................
     വിദ്യാഭ്യാസത്തിനുള്ള  സാഹചര്യം വേണ്ടതുപോലെ ലഭിച്ചവരാണ് നാം.അതു എങ്ങനെ നാമോരോരുത്തരും ഉപയോഗിച്ചു എന്നത് ആത്മപരിശോധന നടത്തേണ്ട കാര്യമാണ്.നമുക്ക് ചുറ്റും എത്രയോ കുട്ടികള്‍ പഠിക്കാന്‍ ആഗ്രഹം ഉണ്ടായിട്ടും സാഹചര്യങ്ങള്‍ സമ്മതിക്കാതെ പഠനം ഉപേക്ഷിച്ചു ജോലികള്‍ക്ക് പോകുന്നു.അനാഥാലയങ്ങളില്‍ പഠന സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ എത്രയോ കുട്ടികള്‍ വിഷമിക്കുന്നു.
                               നമുക്ക് അവരെ സഹായിച്ചുകൂടെ........?അതു സാമ്പത്തികമായി മാത്രമല്ല.ഒഴിവു സമയങ്ങളില്‍ അവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയും അവരെ സഹായിക്കാം.2012 ജനുവരി മുതല്‍   എയിംമിന്റെ (ആള്‍ ഇന്‍ എ മിഷന്‍) ആഭിമുഖ്യത്തില്‍ നഗരത്തിലെ അനാഥാലയങ്ങളില്‍ സൗജന്യമായി ട്യൂഷന്‍ നല്കാന്‍ തീരുമാനിക്കുന്നു.എന്റെ എല്ലാ പ്രിയ സുഹൃത്തുക്കളും ഇതില്‍ പങ്കാളിയാവുക.

Thursday, November 10, 2011

പ്രിയ സുഹൃത്തുക്കളേ....................
                 മരണശേഷം കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യുന്ന നമ്മുടെ കണ്ണുകള്‍ കാഴ്ച ഇല്ലാത്തവര്‍ക്കായി ദാനം ചെയ്യു.അതുവഴി അവര്‍ക്കു കാഴ്ചയുടെ ഈ ലോകത്തേയും അവരുടെ പ്രിയപ്പെട്ടവരേയും കാണാന്‍ കഴിയും.ഒരാള്‍ കണ്ണ് ദാനം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കു കാഴ്ച ലഭിക്കും.അവര്‍ക്കു അവരുടെ അമ്മയുടെ മുഖം ആദ്യമായി കാണാന്‍ കഴിയും.
                       ഈ പോസ്റ്റ്‌ ലൈക്കും ഷയറും ചെയ്യുന്നതിനോടൊപ്പം തീര്‍ച്ചയായും ഈ പരുപാടിയില്‍ പങ്കെടുക്കുക.കാഴ്ചയുടെ പൈതൃകം മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്‍കു..........

Wednesday, November 9, 2011

ഈ വരുന്ന നവംബര്‍ 14 നു 'എയിം'(ആള്‍ ഇന്‍ എ മിഷന്‍)എന്ന സൗഹൃദ കൂട്ടായ്മ തുടങ്ങിയിട്ടു ഒരു വര്ഷം പൂര്‍ത്തിയാകുന്നു.12 മുതല്‍ 15 വരെ 'ചക്ഷുമതി' എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറില്‍(for blinds) 'എയിം' വോളന്റിയേഴ്സ്  ആയി  പ്രവര്‍ത്തിക്കുന്നു.ഈ അവസരത്തില്‍ 'എയിം' അംഗങ്ങള്‍ അവരുടെ കണ്ണ് മരണാനന്തരം ദാനം ചെയ്യാന്‍ തയ്യാറായിക്കൊണ്ടുള്ള സമ്മതപത്രം സമര്‍പ്പിക്കുന്നു.എല്ലാ പ്രിയ സുഹൃത്തുക്കളും പങ്കെടുക്കുക വിജയിപ്പിക്കുക......


Monday, November 7, 2011

എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍.............

Saturday, November 5, 2011

                                           നമ്മെ ഭരിക്കുന്നത്‌ ക്രിമിനലുകളോ....?
പാര്‍ലമെന്റില്‍ ഇരുന്നു നമ്മെ ഭരിക്കുന 162 എം.പി.മാര്‍ ക്രിമിനല്‍ കേസിലെ പ്രതികളാണ് .നിയമ  നിര്‍മ്മാണം നടത്തുന്ന ഇത്തരം സഭകളുടെ അവസ്ഥ ഇതാണെങ്കില്‍ രാജ്യത്തിന്റെ സ്ഥിതി എന്താണ്?ഒരു ക്രിമിനല്‍ കേസുണ്ടായാല്‍ ശിപായി ആകാന്‍ പോലും സാധാരണക്കാരന്‌ കഴിയില്ല,അപ്പോഴാണ് ഇത്തരക്കാരെ നാം ജയിപ്പിച്ചു വിടുന്നത്.ഇങ്ങനെ ഒരു വ്യവസ്ഥിതിയില്‍ അഴിമതിയും മറ്റു സാമൂഹിക പ്രശ്നങ്ങളും ഉണ്ടായില്ലെങ്കിലെ അതിശയിക്കനുള്ളൂ.................

Friday, November 4, 2011

ഓര്‍ക്കാന്‍ മറന്നു പോയുള്ളരാപ്പെണ്‍ കിടാ-
വോടി വന്നെന്നില്‍ തിളക്കുന്നു പിന്നെയും..........
                                                      -കടമ്മനിട്ട 
                                                   വിധി ഇന്ന് ....?
സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ്സില്‍ കോടതി ഇന്ന് വിധി പറയും.ജീവിച്ചു കൊതി തീരും മുന്‍പ് ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിലവിളിയും,മകളുടെ പിച്ചിച്ചീന്തപ്പെട്ട ശരീരം കാണേണ്ടിവന്ന ഒരു അമ്മയുടെ വേദനയും ഇന്നത്തെ വിധികൊണ്ട് കെട്ടടങ്ങില്ല.എങ്കിലും ഇത്തരം നിലവിളികള്‍ ഉയരാതിരിക്കാന്‍ വേണ്ടി നല്ലൊരു വിധി ഉണ്ടാകട്ടെ.

Tuesday, November 1, 2011

                     പ്രതിഷേധത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍...................
പട്ടാളത്തിന്റെ വിശേഷാധികാര നിയമത്തിനെതിരെ(അഫ്സ്പ) മണിപ്പൂരില്‍ നിരാഹാരം   നടത്തുന്ന ഇറോം ഷാര്‍മിളയുടെ സമരത്തിന്‌ ഇന്നു പതിനൊന്നു വര്ഷം തികയുന്നു..........  

Monday, October 31, 2011

ഭാഷ നശിച്ചുകൊണ്ടിരിക്കുന്ന, പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്ന, മനസാക്ഷി നശിച്ചുകൊണ്ടിരിക്കുന്ന,ഈ കാലത്ത് എല്ലാ മലയാളികള്‍ക്കും എന്റെ കേരളപ്പിറവി ആശംസകള്‍
ബാലകൃഷ്ണപിള്ള പുറത്തേക്കോ ?.................
കേരളപ്പിറവി പ്രമാണിച്ച് വിട്ടയക്കാനുള്ള തടവുകാരുടെ കൂട്ടത്തില്‍ മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ പേരും.ഒരു നേരത്തെ ആഹാരത്തിനായി നിയമം തെറ്റിച്ചതിന്റെ പേരില്‍ എത്രയോ ആള്‍ക്കാര്‍ സംസ്ഥാനത്തെ ജയിലുകളില്‍ കിടക്കുന്നു.അവര്‍ ചെയ്യ്‌ത കുറ്റങ്ങളെ കുറച്ചുകാണുന്നതോ ന്യയികരിക്കുന്നതോ അല്ല.പക്ഷേ അവര്‍ക്കാര്‍ക്കും കിട്ടാത്ത പരിഗണനകള്‍ എന്തിനു ബാലകൃഷ്ണപിള്ളക്ക് മാത്രം നല്‍കുന്നു. അഴിമതി നടത്തിയതിന്റെ പേരില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ശിക്ഷ നല്‍കിയ വ്യക്തിയാണ് പിള്ള.തടവിന്റെ പേരില്‍ ഒരു സൊകാര്യ ആശുപത്രിയില്‍ സര്‍വ്വവിധസൗകര്യങ്ങളോടും താമസിക്കുകയായിരുന്നു ഇദ്ദേഹം.ഇപ്പോഴിതാ കേരളപ്പിറവിയുടെ പേരില്‍ വെളിയില്‍ ഇറങ്ങുന്നു.അധികാരത്തിന്റെയും പിടിപാടിന്റേയും ബലത്തില്‍ എവിടെ എന്തും നടക്കും.അതാണല്ലോ "ദൈവത്തിന്റെ സ്വന്തം നാട്".

Saturday, October 29, 2011

                          മനസാക്ഷി നഷ്ടപ്പെടുന്ന കേരള സമൂഹം..........
തീവണ്ടി പാളത്തില്‍ തലയറ്റു കിടക്കുന്ന ഒരു യുവാവിന്റെ ചിത്രം ഫെയിസ്ബുക്കില്‍ പ്രചരിക്കുകയാണ്.അതിനെ ലൈക്‌ ചെയ്യ്തും ഷെയര്‍ ചെയ്യ്തും കമന്റ്‌ ചെയ്യ്തും നാം ആഘോഷിക്കുന്നു   .കുറച്ചുനാള്‍ മുന്‍പ് മരക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന രണ്ടു പേരുടെ ചിത്രത്തേയും നാം ഇതുപോലെ ആഘോഷിച്ചതാണ് ."പ്രണയം ഒറ്റക്കൊമ്പില്‍ "എന്നു തുടങ്ങിയ കമന്റുകള്‍ എഴുതി നാം ആസ്വാസമണഞ്ഞു.ഇനിയും ഇതുപോലുള്ള ചിത്രങ്ങള്‍ നമ്മുടെ മുന്‍പില്‍ എത്തും.അതിനേയും നാം ഇങ്ങനെ തന്നെ ആഘോഷിക്കണം,എങ്കിലല്ലെ നാം ഫെയിസ്ബുക്കില്‍ ആക്ടിവ് ആണെന്ന് മറ്റുളളവര്‍ അറിയൂ .
    ഒരുനിമിഷം ചിന്തിക്കേണ്ടത് അതു ആരുടെ ചിത്രമാകും എന്നാണ് .കാരണം ദുരന്തം മറ്റുള്ളവര്‍ക്കു മാത്രമല്ല ഏതു നിമിഷവും നമുക്കും സംഭവിച്ചേക്കാം.അതു ഞാനോ നിങ്ങളോ ആകാം.ഈ ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യുന്ന സുഹൃത്തുക്കളോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ് ,ഇവര്‍ നിങ്ങളുടെ സഹോദരങ്ങളോ സുഹൃത്തുക്കളോ ആയിരുന്നെങ്കില്‍ നിങ്ങളിതു ചെയ്യുമായിരുന്നോ?ചെയ്യും എന്നാണെങ്കില്‍ നിങ്ങള്‍ക്ക്‌ സന്തോഷത്തോടെ മുന്നോട്ടുപോകാം.സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും ദുരന്ത ചിത്രങ്ങളിട്ട് ലൈക്കും കമന്റും ഷെയറും കൂട്ടാം.
  ചെയ്യില്ല എന്നാണെങ്കില്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ,ഈ ഫോട്ടോയില്‍ ഉള്ളവര്‍ക്കും അമ്മയും അച്ഛനും സഹോദരങ്ങളും സുഹൃത്തുക്കളും ഇല്ലേ?അവരാരെങ്കിലും ഇത് കാണാന്‍ ഇടയായാല്‍ അവരുടെ അവസ്ഥയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ................

Thursday, October 27, 2011

                                                   ചെരുപ്പ് ........
                  "രണ്ടു ജോഡി ചെരിപ്പുകളാണ് അയാള്‍ക്കുള്ളതു ,
                   വീട്ടിനു പുറത്തണിയാന്‍ മതേതര ചെരുപ്പ് 
                   വീട്ടിലിടാന്‍ മത ചെരുപ്പ്" 
                                                               -കുരിപ്പുഴ ശ്രീകുമാര്‍ 

                                      നിനക്ക് മരണമില്ല ..................
"പ്രഭാത്തിന്റെ പുതിയ മുഖം ചുവന്നപ്പോള്‍ ,കായലിലെ ഓളങ്ങള്‍ ഉണര്‍ന്നപ്പോള്‍ ഞാന്‍ വന്നു........ വയലാറിലേക്ക്......നിന്നെ കാണാന്‍ .
         അതൊരു പഴയകാലം ,ആത്മാര്‍ഥതയുടെ കാലം,ചേര്‍ത്തലയുടെ ചേറിലും പൊരിമണലിലും ചോരപുരണ്ട കാലം ,കൊടിക്കു ചങ്കിലെ നീരിന്റെ നിറമുള്ള കാലം.
              അക്കാലത്താണ് ഞാന്‍ നിന്നെ  വന്നത്.നിന്നെ തേടി..........നിന്നെ കാണാന്‍ .........
സര്‍പ്പക്കാവുകളുടെ  മണം മുറ്റിനിന്ന തളത്തില്‍ അമ്മ നമുക്ക് കഞ്ഞി വിളമ്പി തന്നു.പൊരിമണല്‍ തട്ടുകളിലൂടെ നാം നടന്നു .......
                                ഒരു രാത്രിയില്‍ ........കളവങ്ക്കൊടം ബാലകൃഷ്ണനും എന്‍ .എസ് .പി .പണിക്കരും നമ്മോടോത്തു  ചേര്‍ന്നു.
ആ രാത്രിയില്‍ ,ഏതോ പച്ചക്കുളത്തിന്റെ,പായല്‍ക്കുളത്തിന്റെ,വക്കില്‍ നോക്കുകുത്തിയെപോലെ നിന്നിരുന്ന ഒരു വിഗ്രഹം നാം പിഴുതെറിഞ്ഞു.......
    വര്‍ഷങ്ങള്‍ കഴിഞ്ഞു.........  നീ ഈ നാടിന്റെ ഗാനമായി,ജ്വാലയായി,ലഹരിയായി, ഉന്മാദമായി.
                                 ഒടുവില്‍ നീ യാത്ര പറഞ്ഞു പോയപ്പോള്‍ കരയാനറിയാത്ത ദൈവങ്ങളും കരയാന്‍ മാത്രം പഠിച്ച ഞങ്ങളും കണ്ണുനീര്‍ ഒഴുക്കി .
                   നീ മലയാള ഭാഷയുടെ അഭിമാനമാണ്.നീ എന്നും അതായിരിക്കും.നിനക്ക് മരണം ഇല്ല".

                                                                                            -മലയാറ്റൂര്‍ രാമകൃഷ്ണന്‍