Thursday, October 27, 2011


                                      നിനക്ക് മരണമില്ല ..................
"പ്രഭാത്തിന്റെ പുതിയ മുഖം ചുവന്നപ്പോള്‍ ,കായലിലെ ഓളങ്ങള്‍ ഉണര്‍ന്നപ്പോള്‍ ഞാന്‍ വന്നു........ വയലാറിലേക്ക്......നിന്നെ കാണാന്‍ .
         അതൊരു പഴയകാലം ,ആത്മാര്‍ഥതയുടെ കാലം,ചേര്‍ത്തലയുടെ ചേറിലും പൊരിമണലിലും ചോരപുരണ്ട കാലം ,കൊടിക്കു ചങ്കിലെ നീരിന്റെ നിറമുള്ള കാലം.
              അക്കാലത്താണ് ഞാന്‍ നിന്നെ  വന്നത്.നിന്നെ തേടി..........നിന്നെ കാണാന്‍ .........
സര്‍പ്പക്കാവുകളുടെ  മണം മുറ്റിനിന്ന തളത്തില്‍ അമ്മ നമുക്ക് കഞ്ഞി വിളമ്പി തന്നു.പൊരിമണല്‍ തട്ടുകളിലൂടെ നാം നടന്നു .......
                                ഒരു രാത്രിയില്‍ ........കളവങ്ക്കൊടം ബാലകൃഷ്ണനും എന്‍ .എസ് .പി .പണിക്കരും നമ്മോടോത്തു  ചേര്‍ന്നു.
ആ രാത്രിയില്‍ ,ഏതോ പച്ചക്കുളത്തിന്റെ,പായല്‍ക്കുളത്തിന്റെ,വക്കില്‍ നോക്കുകുത്തിയെപോലെ നിന്നിരുന്ന ഒരു വിഗ്രഹം നാം പിഴുതെറിഞ്ഞു.......
    വര്‍ഷങ്ങള്‍ കഴിഞ്ഞു.........  നീ ഈ നാടിന്റെ ഗാനമായി,ജ്വാലയായി,ലഹരിയായി, ഉന്മാദമായി.
                                 ഒടുവില്‍ നീ യാത്ര പറഞ്ഞു പോയപ്പോള്‍ കരയാനറിയാത്ത ദൈവങ്ങളും കരയാന്‍ മാത്രം പഠിച്ച ഞങ്ങളും കണ്ണുനീര്‍ ഒഴുക്കി .
                   നീ മലയാള ഭാഷയുടെ അഭിമാനമാണ്.നീ എന്നും അതായിരിക്കും.നിനക്ക് മരണം ഇല്ല".

                                                                                            -മലയാറ്റൂര്‍ രാമകൃഷ്ണന്‍     

No comments:

Post a Comment