Friday, December 30, 2011

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മാറിയാലും ഇത്തരം കാഴ്ചകള്‍ നമുക്ക് ചുറ്റും ഉണ്ടാകും.ഇവര്‍ക്കെന്തു പുതുവര്‍ഷം.ഇവരുടെ ചിന്ത ഒന്ന് മാത്രം ഒരു നേരത്തെ ആഹാരം......................
                      

Thursday, December 29, 2011

                      സദ്ദാം ഇല്ലാത്ത ഇറാഖിനു അഞ്ചു വയസ്സ് ...........
അണുവായുധം തിരയുന്നതിന്റെ പേരില്‍ ഒരു രാജ്യം ആക്രമിച്ചു അവിടുത്തെ ഭരണാധികാരിയെ തൂക്കിലേറ്റിയിട്ട് ഇന്ന് അഞ്ചു വര്ഷം തികയുന്നു.ഇറാഖില്‍ ആണവായുധശേഖരം ഇല്ലായിരുന്നു എന്ന് ലോകപോലിസ് ആയ അമേരിക്ക പിന്നീട് സമ്മതിച്ചു.പിന്നെ എന്തിന്റെ പേരിലാണ് ആ രാജ്യത്തെ ആക്രമിച്ചത് ?സദ്ദാം ഹുസൈന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നില്ല.പക്ഷേ സദ്ദാമിനു കീഴില്‍ ഉണ്ടായിരുന്ന  മതേതര ഇറാഖിനു പകരം അമേരിക്ക ബാക്കി വെച്ചത് എന്താണ് ?പരസ്പരം പോരടിക്കുന്ന ഗോത്രങ്ങളുടെ ഭൂമികയാണിന്നു ഇറാഖ് .ഈ വര്‍ഷാവസാനം അവസാന അമേരിക്കന്‍ ഭടനും ഇറാഖ് വിട്ടു.അവസാനം ബാക്കിയാകുന്നത് അധിനിവേശം തകര്‍ത്ത ഒരു രാജ്യവും ജനതയും മാത്രം ...................

Thursday, December 8, 2011

ദൈവത്തിന്റെ വിക്രിതികള്‍ ....................
    "അമ്മ" എന്ന സങ്കല്പം ഏറ്റവും പവിത്രമാണ് .സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ മൂര്‍ത്തിഭാവം "അമ്മ"യാണ് .അത്തരത്തില്‍ "അമ്മ"നമുക്ക് ദൈവം തന്നെയാണ് .ആ ഭാവത്തിന്റെ പ്രതീകമാണ്‌ ഭക്തരെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് മാതൃവാത്സല്യം പ്രകടിപ്പിക്കുന്ന മാതാ അമൃതാനന്ദമയി.സുനാമി പുനരധിവാസത്തിലും ആതുര ശിശ്രൂഷാ രംഗത്തും കോടികള്‍ ചിലവാക്കി ജനങ്ങളെ സഹായിക്കുന്ന "അമ്മ" എല്ലാവര്ക്കും മാതൃകയാണ് .(ആഴിയോളം ഉള്ളപ്പോള്‍ നാഴിയില്‍ നല്‍കുന്നതിന്റെ ഔചിത്യം ഇവിടെ ചോദ്യം ചെയ്യുന്നില്ല ).പക്ഷേ അവകാശങ്ങള്‍ ചോദിക്കുന്ന മക്കളെ ഗുണ്ടകളെക്കൊണ്ട്  നേരിടുന്നതും മുറികളില്‍ പൂട്ടിയിടുന്നതും മാതൃത്വത്തിന്റെ ഏതു ഭാവമാണ് .
                  അതോ "അമ്മേ"(ദൈവമേ) നീ ഇതൊന്നും അറിയുന്നില്ലേ ...............??????

Wednesday, December 7, 2011

മതകേന്ദ്രങ്ങളിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു............
      തെരുവുകളിലും പൊതുസ്ഥലങ്ങളിലും മാത്രമല്ല മതകേന്ദ്രങ്ങളിലും പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.പാലക്കാട് അട്ടപ്പാടി മദ്രാസയിലെ 42 -ഓളം പെണ്‍കുട്ടികളെയാണ് പ്രിന്‍സിപ്പല്‍   ലൈംഗികമായി പീഡിപ്പിച്ചത് .സമൂഹത്തില്‍ ഒരിടത്തും സുരക്ഷ ഇല്ലാത്ത വിഭാഗമായി സ്ത്രീകള്‍ മാറുന്നു.സൈബര്‍ ലോകത്ത് ഓരോ നിമിഷവും നമ്മുടെ സഹോദരിമാരുടെ, അമ്മമാരുടെ വസ്‌ത്രം അഴിക്കുന്നു.തെരുവുകളില്‍ അവര്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നു.ഇതിനെതിരെ പ്രതികരിക്കേണ്ട നാം ഇതൊന്നും കണ്ടിട്ട് കാണാത്തവരായി മുന്നോട്ടുപോകുന്നു.ഇനിയെങ്കിലും നമ്മുടെ സഹോദരിമാര്‍ക്ക് എതിരെ ഇത്തരം അതിക്രമങ്ങള്‍ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ.......