ക്ലാസ്സിക്കുകള്‍ അങ്ങനെയാണ് .ഓരോ കാലവും, അതിന്റെ പുനര്‍വായന ആവശ്യപ്പെടും .മലയാള നോവല്‍ ചരിത്രത്തെ മാറ്റി എഴുതിയ "ഖസാക്കിന്റെ ഇതിഹാസ"ത്തിനെ ആസ്പദമാക്കി കെ.പി.നിര്‍മല്‍ കുമാര്‍ എഴുതിയ കഥയാണ് "പുളിങ്കോമ്പത്തെ പോതി ".രവി തന്റെ ഖസാക്ക് ജീവിതത്തിനിടയില്‍ രേഖപ്പെടുത്തുന്ന പഴയകാല ഓര്‍മ്മകള്‍ ആയ ചിറ്റ,പത്മ ,സായന്തന യാത്രകളുടെ അച്ഛന്‍ തുടങ്ങിയവരെ ഖസാക്കിലെ മതേതര ചാരിത്ര്യവതികളുടെ ദേവതയായ പുളിങ്കോമ്പത്തെ പോതി യുടെ മുന്നില്‍ എത്തിക്കുന്നു..ഇതിഹാസകാരന്‍ മൗനം ഭജിച്ച വെട്ടു വഴികളിലൂടെ ചിതലിമല കടന്നു ഖസാക്കിലേക്ക് ഒരു യാത്ര.................
Saturday, May 26, 2012
Friday, May 11, 2012
മുന്‍ എം.എല്‍ .എ.സൈമണ്‍ ബ്രിട്ടോയെ കുറിച്ചുള്ള ഒരു സ്റ്റോറി ചാനലില്‍ കണ്ടു.തുടര്‍ച്ചയായി ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ക്ക് പരിഹാരമായി ഡോക്ട്ര്‍മാര് നിര്‍ദ്ദേശിച്ച പ്രകാരം ഒരു കാര്‍ഷിക ഗ്രാമത്തില്‍ താമസിക്കുകയാണ് അദ്ദേഹം.ശുദ്ധ വായു ,ശുദ്ധ ജലം ,ശുദ്ധ ഭക്ഷണം എന്നിവയാണ് ഡോക്ട്ര്‍മാര് രോഗശമനത്തിനായി നിര്‍ദ്ദേശിച്ചതു.അത് കേട്ടപ്പോള്‍ സാറാ ജോസഫിന്റെ "ആതി "യിലെ കായലിനെ ഓര്മ വന്നു.നഗരം നല്‍കിയ മുറിവുകളെ ഇല്ലാതാക്കാന്‍ ആതിയിലെ ജലത്തെ തേടിവന്ന കായല്‍ എന്ന പെണ്‍കുട്ടി.കായലിനെ പോലെ അദ്ദേഹത്തിനും സുഖം പ്രാപിക്കട്ടെ.അതിനുശേഷം കാണിച്ച ന്യൂസ് ഇതിനോടപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.കൊല്ലം മണ്‍റോ തുരുത്തിലെ കുടിവെള്ളം ഇല്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങളുടെ അവസ്ഥ.ഇനിയൊരു തലമുറയുടെ അതിജീവനത്തിനായി ആതിയെ പോലുള്ള തുരുത്തുകള്‍ ഇനിയുള്ള കാലം ഉണ്ടാകുമോ?
Tuesday, May 8, 2012
ഈ ലക്കത്തെ 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ സക്കറിയയുടെ 'ഒരു കുരുവി വസന്തകാലത്തെ ഉണ്ടാക്കുന്നില്ല' എന്ന ലേഖനം വായിച്ചു.മാധ്യമങ്ങള്‍ക്കു മലയാളികളോട് കൂറില്ലാതായി തീര്‍ന്നതിനെക്കുറിച്ചാണ് ലേഖനം സംസാരിക്കുന്നതു.മാധ്യമപ്രവര്‍ത്തനതിനു സംഭവിച്ച തകര്ച്ചയെക്കുരിച്ചും ലേഖനം പറയുന്നു.ഇന്ന് ഉച്ചക്ക് പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഒരു ചാനലില്‍ ഞാന്‍ കണ്ടു.അതിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇങ്ങനെയാണ് ."ടി.പി.ചന്ദ്രശേഖരന്‍ പാര്‍ട്ടിക്കു ഇന്നും കുലംകുത്തിയാണോ" ? എന്ന്.മരിച്ചുപോയ അദ്ദേഹം ഇപ്പോഴും കുലംകുത്തിയാണോ എന്ന് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തനം മലയാളികളോട് കൂറില്ലാത്തത് തന്നെയല്ലേ.........?
Subscribe to:
Posts (Atom)

