Monday, October 31, 2011

ഭാഷ നശിച്ചുകൊണ്ടിരിക്കുന്ന, പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്ന, മനസാക്ഷി നശിച്ചുകൊണ്ടിരിക്കുന്ന,ഈ കാലത്ത് എല്ലാ മലയാളികള്‍ക്കും എന്റെ കേരളപ്പിറവി ആശംസകള്‍
ബാലകൃഷ്ണപിള്ള പുറത്തേക്കോ ?.................
കേരളപ്പിറവി പ്രമാണിച്ച് വിട്ടയക്കാനുള്ള തടവുകാരുടെ കൂട്ടത്തില്‍ മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ പേരും.ഒരു നേരത്തെ ആഹാരത്തിനായി നിയമം തെറ്റിച്ചതിന്റെ പേരില്‍ എത്രയോ ആള്‍ക്കാര്‍ സംസ്ഥാനത്തെ ജയിലുകളില്‍ കിടക്കുന്നു.അവര്‍ ചെയ്യ്‌ത കുറ്റങ്ങളെ കുറച്ചുകാണുന്നതോ ന്യയികരിക്കുന്നതോ അല്ല.പക്ഷേ അവര്‍ക്കാര്‍ക്കും കിട്ടാത്ത പരിഗണനകള്‍ എന്തിനു ബാലകൃഷ്ണപിള്ളക്ക് മാത്രം നല്‍കുന്നു. അഴിമതി നടത്തിയതിന്റെ പേരില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ശിക്ഷ നല്‍കിയ വ്യക്തിയാണ് പിള്ള.തടവിന്റെ പേരില്‍ ഒരു സൊകാര്യ ആശുപത്രിയില്‍ സര്‍വ്വവിധസൗകര്യങ്ങളോടും താമസിക്കുകയായിരുന്നു ഇദ്ദേഹം.ഇപ്പോഴിതാ കേരളപ്പിറവിയുടെ പേരില്‍ വെളിയില്‍ ഇറങ്ങുന്നു.അധികാരത്തിന്റെയും പിടിപാടിന്റേയും ബലത്തില്‍ എവിടെ എന്തും നടക്കും.അതാണല്ലോ "ദൈവത്തിന്റെ സ്വന്തം നാട്".

Saturday, October 29, 2011

                          മനസാക്ഷി നഷ്ടപ്പെടുന്ന കേരള സമൂഹം..........
തീവണ്ടി പാളത്തില്‍ തലയറ്റു കിടക്കുന്ന ഒരു യുവാവിന്റെ ചിത്രം ഫെയിസ്ബുക്കില്‍ പ്രചരിക്കുകയാണ്.അതിനെ ലൈക്‌ ചെയ്യ്തും ഷെയര്‍ ചെയ്യ്തും കമന്റ്‌ ചെയ്യ്തും നാം ആഘോഷിക്കുന്നു   .കുറച്ചുനാള്‍ മുന്‍പ് മരക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന രണ്ടു പേരുടെ ചിത്രത്തേയും നാം ഇതുപോലെ ആഘോഷിച്ചതാണ് ."പ്രണയം ഒറ്റക്കൊമ്പില്‍ "എന്നു തുടങ്ങിയ കമന്റുകള്‍ എഴുതി നാം ആസ്വാസമണഞ്ഞു.ഇനിയും ഇതുപോലുള്ള ചിത്രങ്ങള്‍ നമ്മുടെ മുന്‍പില്‍ എത്തും.അതിനേയും നാം ഇങ്ങനെ തന്നെ ആഘോഷിക്കണം,എങ്കിലല്ലെ നാം ഫെയിസ്ബുക്കില്‍ ആക്ടിവ് ആണെന്ന് മറ്റുളളവര്‍ അറിയൂ .
    ഒരുനിമിഷം ചിന്തിക്കേണ്ടത് അതു ആരുടെ ചിത്രമാകും എന്നാണ് .കാരണം ദുരന്തം മറ്റുള്ളവര്‍ക്കു മാത്രമല്ല ഏതു നിമിഷവും നമുക്കും സംഭവിച്ചേക്കാം.അതു ഞാനോ നിങ്ങളോ ആകാം.ഈ ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യുന്ന സുഹൃത്തുക്കളോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ് ,ഇവര്‍ നിങ്ങളുടെ സഹോദരങ്ങളോ സുഹൃത്തുക്കളോ ആയിരുന്നെങ്കില്‍ നിങ്ങളിതു ചെയ്യുമായിരുന്നോ?ചെയ്യും എന്നാണെങ്കില്‍ നിങ്ങള്‍ക്ക്‌ സന്തോഷത്തോടെ മുന്നോട്ടുപോകാം.സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും ദുരന്ത ചിത്രങ്ങളിട്ട് ലൈക്കും കമന്റും ഷെയറും കൂട്ടാം.
  ചെയ്യില്ല എന്നാണെങ്കില്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ,ഈ ഫോട്ടോയില്‍ ഉള്ളവര്‍ക്കും അമ്മയും അച്ഛനും സഹോദരങ്ങളും സുഹൃത്തുക്കളും ഇല്ലേ?അവരാരെങ്കിലും ഇത് കാണാന്‍ ഇടയായാല്‍ അവരുടെ അവസ്ഥയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ................

Thursday, October 27, 2011

                                                   ചെരുപ്പ് ........
                  "രണ്ടു ജോഡി ചെരിപ്പുകളാണ് അയാള്‍ക്കുള്ളതു ,
                   വീട്ടിനു പുറത്തണിയാന്‍ മതേതര ചെരുപ്പ് 
                   വീട്ടിലിടാന്‍ മത ചെരുപ്പ്" 
                                                               -കുരിപ്പുഴ ശ്രീകുമാര്‍ 

                                      നിനക്ക് മരണമില്ല ..................
"പ്രഭാത്തിന്റെ പുതിയ മുഖം ചുവന്നപ്പോള്‍ ,കായലിലെ ഓളങ്ങള്‍ ഉണര്‍ന്നപ്പോള്‍ ഞാന്‍ വന്നു........ വയലാറിലേക്ക്......നിന്നെ കാണാന്‍ .
         അതൊരു പഴയകാലം ,ആത്മാര്‍ഥതയുടെ കാലം,ചേര്‍ത്തലയുടെ ചേറിലും പൊരിമണലിലും ചോരപുരണ്ട കാലം ,കൊടിക്കു ചങ്കിലെ നീരിന്റെ നിറമുള്ള കാലം.
              അക്കാലത്താണ് ഞാന്‍ നിന്നെ  വന്നത്.നിന്നെ തേടി..........നിന്നെ കാണാന്‍ .........
സര്‍പ്പക്കാവുകളുടെ  മണം മുറ്റിനിന്ന തളത്തില്‍ അമ്മ നമുക്ക് കഞ്ഞി വിളമ്പി തന്നു.പൊരിമണല്‍ തട്ടുകളിലൂടെ നാം നടന്നു .......
                                ഒരു രാത്രിയില്‍ ........കളവങ്ക്കൊടം ബാലകൃഷ്ണനും എന്‍ .എസ് .പി .പണിക്കരും നമ്മോടോത്തു  ചേര്‍ന്നു.
ആ രാത്രിയില്‍ ,ഏതോ പച്ചക്കുളത്തിന്റെ,പായല്‍ക്കുളത്തിന്റെ,വക്കില്‍ നോക്കുകുത്തിയെപോലെ നിന്നിരുന്ന ഒരു വിഗ്രഹം നാം പിഴുതെറിഞ്ഞു.......
    വര്‍ഷങ്ങള്‍ കഴിഞ്ഞു.........  നീ ഈ നാടിന്റെ ഗാനമായി,ജ്വാലയായി,ലഹരിയായി, ഉന്മാദമായി.
                                 ഒടുവില്‍ നീ യാത്ര പറഞ്ഞു പോയപ്പോള്‍ കരയാനറിയാത്ത ദൈവങ്ങളും കരയാന്‍ മാത്രം പഠിച്ച ഞങ്ങളും കണ്ണുനീര്‍ ഒഴുക്കി .
                   നീ മലയാള ഭാഷയുടെ അഭിമാനമാണ്.നീ എന്നും അതായിരിക്കും.നിനക്ക് മരണം ഇല്ല".

                                                                                            -മലയാറ്റൂര്‍ രാമകൃഷ്ണന്‍