പെണ്ണിനൊരു മറയാണ് ഗാന്ധി
അളയറ്റ യുവതയ്ക്ക് ബോധം പുകയ്ക്കുവാന്‍
തണലുള്ളൊരു ഇടമാണ് ഗാന്ധി
നീതിക്ക് വിലകൂട്ടി വില്‍ക്കുന്ന സേവന
ചതികള്‍ക്ക് ഉടുപ്പാണ് ഗാന്ധി
ഏതു രക്ഷസ്സിനും ദേവതയാകുവാന്‍
ഓതുന്ന പേരാണു ഗാന്ധി
നിസ്വന്റെ മിഴിയിലെ ദൈന്യമായി
തീരുന്ന നിസ്സഹായതയാണ് ഗാന്ധി"
-ഗാന്ധി (മധുസൂദനന്‍ നായര്‍)
