ഡാം 999 ന് തമിഴ്നാട്ടില്‍ നിരോധനം.......
ആധുനീക ലോകത്തില്‍ വന്‍ ജീവഹാനികള്‍ സംഭവിക്കുന്നതു യുദ്ധങ്ങളിലൂടെയല്ല, മഹാ ദുരന്തങ്ങളിലൂടെയാണ്.ചെര്‍ണോബിലെയും ഭോപാലിലെയും ആണവ ദുരന്തങ്ങളും ചൈനയിലെ ഡാം തകരലും ഇന്ത്യനേഷ്യയിലെ സുനാമി ആക്രമണവും കവര്‍ന്നെടുത്ത ജീവനുകള്‍ക്ക് കണക്കില്ല.പ്രകൃതിയില്‍ നാം കെട്ടി പടുക്കുന്നതോ കൂട്ടിചേര്‍ക്കുന്നതോ ആയ ഒന്നും ശാശ്വതമല്ല.ഒരുനാള്‍ അതു തകരുകയോ തകര്‍ക്കപ്പെടുകയോ ചെയ്യും.
ഇത്തരത്തില്‍ മാനവരാശിക്ക് ഭീഷണിയായ വസ്തുതകളെ ജനങ്ങളുടെ മുന്‍പില്‍ എത്തിക്കുക എന്നതാണ് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്മാരുടെ ദൗത്യം,അല്ലെങ്കില്‍ ലക്‌ഷ്യം.ഡാം 999 എന്ന സിനിമയില്‍ ഒരു ജലസംഭരണി തകരുന്നതിനേയും അതു ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെയും പറ്റി ചര്‍ച്ച ചെയ്യുന്നു.ഈ സിനിമയെയാണ് നിരോധിച്ചിരിക്കുന്നത്.ജനങ്ങളില്‍ ഭീതി ഉളവാക്കും എന്നതാണ് സര്‍ക്കാരിന്റെ വാദം.ഈ വാദം ശരിയായാല്‍ തന്നെ അതു മുന്നോട്ടു വെക്കുന്ന ലക്‌ഷ്യം നല്ലതല്ലേ?ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് സമൂഹത്തിനു നല്കാന്‍ കഴിയുക എന്നത് എത്രയോ ക്രിയാത്മകമായ പ്രവര്‍ത്തിയാണ് .
ഈ ചിത്രം പ്രേക്ഷകന്‍ കാണുകയോ കാണാതിരിക്കുകയോ ചെയ്യട്ടെ.പക്ഷെ അധികാരം ഉപയോഗിച്ച് ഒരു കലസ്രിഷ്ട്ടിയെ തടയുക എന്നത് അത്യന്തം ഹീനമായ കൃത്യമാണ്.നല്ല പ്രമേയങ്ങളും സിനിമകളും ഉണ്ടാകുന്ന തമിഴ് സിനിമാലോകം പോലും ഇതിനു കൂട്ട് നില്‍ക്കുന്നു.
ഡാം 999 സിനിമയെ പുകഴ്ത്തി എഴുതുന്നതല്ല ഇതു.ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല,കാണും എന്ന് ഉറപ്പും ഇല്ല.പക്ഷേ കേരളത്തെയും തമിഴ്നാടിനെയും ബാധിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ചു നിര്‍മ്മിച്ച ഒരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത കാട്ടുനീതിയെ ചോദ്യം ചെയ്യുകയാണിവിടെ.......

No comments:
Post a Comment