ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ ഒരു പരുപാടിയുടെ പരസ്യം കണ്ടു. ഒരു കൊച്ചു പെണ്‍കുട്ടി ചോദിക്കുന്നു "വി.എസ്.അപ്പൂപ്പാ എന്നെ ഓര്‍മ്മയുണ്ടോ? കുറച്ചു കാലം മുന്‍പ് കേരളത്തില്‍ പീഡനത്തിനിരയായി മരിച്ച ഒരു പെണ്‍കുട്ടിയുടെ മകളാണ് ചോദ്യം ചോദിക്കുന്നത്. ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ പരസ്യത്തിന്റെ പേരില്‍ ഇത്രമാത്രം ഹൃദയശൂന്യത കാണിക്കാമോ? സത്യത്തില്‍ നമ്മുടെ സമൂഹത്തിലെ തെറ്റിന്റെ ഇരകളല്ലേ ആ പെണ്‍കുട്ടിയും അവളുടെ കുടുംബവും? അവളുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തുന്നത് ലൈവായി ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് ശരിയാണോ? ഒരു നിമിഷം ഈ കൊച്ചിനെ നമ്മളുടെ സഹോദരിയുടെ മകളായി ആലോചിച്ചു നോക്കൂ.

No comments:
Post a Comment