ഇന്ന് രാവിലെ ഞാനും എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളും കൂടി ആറ്റുകാല്‍ അമ്പലത്തില്‍ പോയി.കുറച്ചു കഴിഞ്ഞു എന്റെ സുഹൃത്ത് വിഷ്ണു(മന്ത്രം)വന്നു.നമ്മള്‍ മൂന്ന് പേരും കൂടി തൊഴാന്‍ കയറി.അമ്പലങ്ങളിലും പള്ളികളിലും ചങ്ങലക്കിട്ട ദൈവങ്ങളില്‍ വിശ്വാസം ഇല്ലെങ്കിലും പ്രാര്‍ഥിച്ചു.കുറച്ചു കഴിഞ്ഞ് അടുത്തുള്ള ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.ചൂട് ചായ കുടിച്ചുകൊണ്ടിരിക്കെ ഏതോ എഫ് .എം.-ല്‍ നമ്മളോടൊപ്പം കോളേജില്‍ പഠിച്ച സൂരജിന്റെ പാട്ട് കേട്ടു.ഒരുപാടു സന്തോഷം തോന്നി.സൂരജിനെ വിളിച്ചു.അവന്‍ ചെന്നൈയില്‍ ആണ്.നല്ല ദിവസം.
No comments:
Post a Comment