കടുംചായക്കൂട്ടുകളിലൂടെ പ്രണയവും കാമവും പകയും അഭ്രപാളികളില്‍ വിരിയിച്ച ഭരതന്‍ നമ്മെ വിട്ടുപോയിട്ട് ഇന്ന് 14 വര്ഷം തികയുന്നു . ഭരതന്‍ സിനിമകളിലെ ഗാനരംഗങ്ങളുടെ സൗന്ദര്യം ആരേയും ആകര്‍ഷിക്കുന്നതാണ് . `അമരം' സിനിമയിലെ `വികാര നൌകയുമായി ' എന്ന ഗാനത്തില്‍
മമ്മൂട്ടി മണല്‍ത്തരികളെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന ഒരു രംഗം മതി അത് മനസിലാകാന്‍ . ചേര്‍ത്തു പിടിക്കുമ്പോഴും കൈക്കുള്ളില്‍നിന്നും എല്ലാം ഒളിച്ചു പോകുന്ന ആ രംഗം
എത്ര മനോഹരമായും അര്‍ഥവത്തായുമാണ് ചിത്രീകരിച്ചിരിക്കുന്നത് . സംവിധായകനും ,ചിത്രകാരനും ശില്‍പ്പിയും പാട്ടെഴുത്ത്കാരനും സംഗീത
സംവിധായകനും പോസ്റ്റര്‍ ഡിസൈനറും എഡിറ്ററും ഒക്കെയായ ബഹുമുഖ പ്രതിഭയ്ക്ക് പ്രണാമം.

No comments:
Post a Comment